ldf

കൊരട്ടി: പഞ്ചായത്തിന്റെ എൽ.ഡി.എഫ് വികസന സന്ദേശയാത്ര പര്യടനം ആരംഭിച്ചു. നാലുകെട്ടിൽ സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ടി.വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ക്യാപ്ടനും വൈസ് പ്രസിഡന്റ് ഷൈനി ഷാജി വൈസ് ക്യാപ്ടനും അഡ്വ.കെ.ആർ.സുമേഷ് മാനേജരുമായ ജാഥ 26ന് സമാപിക്കും. ജാഥാ ക്യാപ്ടൻ പി.സി.ബിജു, അഡ്വ.കെ.ആർ.സുമേഷ്, നേതാക്കളായ കെ.പി. തോമാസ്, പി.ബി.രാജു, ജോർജ് ഐനിക്കൽ, ഡേവീസ് മാമ്പ്ര, എ.എ.ബിജു, കെ.കെ.രാജൻ, പി.സി.സജിത്ത്, എം.ജെ.ബെന്നി, ബാബു ജോസഫ്, എം.കെ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.