photo

പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 പ്രകാരം എട്ടാംവാർഡിൽ മതുക്കര പ്രദേശത്ത് പണിതീർത്ത ഗാന്ധി റോഡ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.ആലി അദ്ധ്യക്ഷനായി. 95 മീറ്റർ നീളമുള്ള ഗാന്ധി റോഡ് കോൺക്രീറ്റിംഗിന് 2,60,000 രൂപയാണ് ചെലവഴിച്ചത്. ബിന്ദു സത്യൻ, മിനി മോഹൻദാസ്, ഷീബ വേലായുധൻ, സുനീതി അരുൺകുമാർ, കമന്റ് ഫ്രാൻസിസ്, റഹീസാ നാസർ, വി.എം.വിമൽ, രാജശ്രീ ഗോപകുമാർ, കാവ്യ, ജ്യോതി, ഷൈനി എന്നിവർ സംസാരിച്ചു.