കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി ലോകമലേശ്വരം ശാഖയിലെ ഗുരുദേവന്റെ പഞ്ചലോഹപ്രതിഷ്ഠ 30, 31 തീയതികളിൽ നടക്കും. സംസ്‌കാരിക സമ്മേളനം, ആദരിക്കൽ,അവാർഡ് ദാനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. 30ന് വൈകിട്ട് 3 ന് മണ്ഡപ ശുദ്ധി, മറ്റു ശുദ്ധി ക്രിയാദികൾ, 31 ന് പുലർച്ചേ 6ന് ശാന്തി ഹോമം, സമൂഹപ്രാർത്ഥന, പ്രതിഷ്ഠാ ക്രിയാദികൾ കലശപൂജ, 8നും 9 നും മദ്ധ്യേ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ, പ്രതിഷ്ഠാ കലശം, ഗുരുപൂജ, അർച്ചന, സമൂഹപ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും. താന്ത്രികാചാര്യൻ നടുമുറി ബാബു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഗുരുമന്ദിരത്തിൽ രാവിലെ 9.30 ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം അഡ്വ: വി.ആർ.സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. 11 മണിക്ക് അമരിപ്പാടം ശ്രീ ഗുരുനാരായണാ ശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷഷണം നടത്തും. 12.30 ന് പ്രസാദ് ഊട്ട്. 2.30 ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാന ചടങ്ങ് യോഗം കൗൺസിലർ ബേബി റാം നിർവഹിക്കും.