police-
യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള ബാഗ് എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് കൈമാറുന്നു

മാള: യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള ബാഗ് 45 മിനിറ്റിനകം കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി മാള പൊലീസ് മാതൃകയായി. മാളയിൽ നിന്ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെ വർക്കല സ്വദേശിനി മൈഥിലിയുടെ ബാഗ് നഷ്ടപ്പെട്ടു. പണം, മൊബൈൽ ഫോൺ, ആധാർ കാർഡ് ഉൾപ്പെടെ പ്രധാനരേഖകൾ അടങ്ങിയിരുന്ന ബാഗ് കാണാതായ വിവരം മനസിലാക്കിയ മൈഥിലി മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്.ഐ. : പി.അനിൽ, ജിബിൻ, ഷറഫുദ്ദീൻ എന്നിവരടങ്ങിയ സംഘത്തിന്റെ ത്വരിതാന്വേഷണത്തിൽ പുത്തൂരുള്ള ഗൗതം സുനിൽ റോഡിൽ കണ്ടെത്തിയ ബാഗിനെക്കുറിച്ച് പൊലീസിനെ അറിയിച്ചു. എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ ബാഗ് ഉടമയ്ക്ക് കൈമാറി.