kudumbasree

വേലൂർ: വേലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായി. ടി.കെ.സിദ്ധാർത്ഥൻ, ലളിത ഗോപി, ഷേർളി ദിലീപ് കുമാർ, സപ്ന റഷീദ്, ആരീഫ സാബീർ, ശുഭ അനിൽകുമാർ, വിദ്യാ ഉണ്ണിക്കൃഷ്ണൻ, ത്രേസ് ഡേവിസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.