inauguration
2

മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ ദിനം ആഘോഷിച്ചു. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, കലശപൂജ,വിശേഷാൽ ഗുരുപൂജ അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടന്നു. പൊതുസമ്മേളനത്തിൽ സി.ഡി. ബിജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് രാജൻ നടമുറി അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.