കൊടുങ്ങല്ലൂർ: എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ഗുരുവിന് ഗുരു മന്ദിരം നിർമ്മിക്കുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം 27ന് 12.00 നും 12.15 നും മദ്ധ്യേ ശിവഗിരി മഠാധിപധി സ്വാമി സച്ചിദാനന്ദ നിർവഹിക്കും. തുടർന്ന് ഊട്ടുപുരയിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ പ്രസംഗിക്കും. ശ്രീവിദ്യ പ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ അദ്ധ്യക്ഷനാകും. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തി മുഖ്യസന്ദേശം നൽകും. കൂപ്പൺ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ നിർവഹിക്കും. സഭയുടെ ഇരുശാഖ യോഗം പ്രസിഡന്റുമാരും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രസിഡന്റുമാരും ക്ഷേത്രം മാതൃസമിതി നേതാക്കളും പ്രസംഗിക്കും. ശ്രീവിദ്യ പ്രകാശിനി സഭാ സെക്രട്ടറി പി.പി. ജ്യോതിർമയൻ സ്വാഗതവും സഭാ ട്രഷറർ ഐ.എൽ. ബൈജു നന്ദിയും പറയും.