ചേർപ്പ്: ഓണത്തിനെ വരവേറ്റ് ഗ്രാമങ്ങളിൽ വഴിയോര പൂവിപണി സജീവമായി. ചെണ്ടുമല്ലി, അരളി, റോസ, ഉണ്ടമല്ലി തുടങ്ങിയ പൂക്കളുടെ വിപണിയാണ് ചേർപ്പ് തായം കുളങ്ങര, പെരുമ്പിള്ളിശേരി എന്നിവടങ്ങളിൽ സജീവമായിരിക്കുന്നത്. 50 രൂപ മുതൽ നിരക്കിലാണ് പൂകിറ്റ് വിപണനം നടത്തുന്നത്. അത്ത തലേന്നായ ഇന്നലെ മുതൽനിരവധി പേരാണ് പൂവാങ്ങിക്കാനായി. വഴിയോര പൂകച്ചവടക്കാരുടെ അടുത്ത് എത്തുന്നത്.