ചാലക്കുടി: സാംബവ മഹാസഭ സംസ്ഥാന ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. ചോല ആർട്ട് ഗ്യാലറിയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.സി.സുനിൽ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ശങ്കർദാസ്, സംസ്ഥാന ഡയറക്ട് ബോർഡ് അംഗങ്ങളായ ഭാവാനി കുമാരൻ, അജികുമാർ, സുരേഷ് മംഗലാൻ, എം.കെ.ദിനേശൻ മാസ്റ്റർ, യൂത്ത് സംസ്ഥാന ജോ.സെക്രട്ടറി ബിനീഷ് എന്നിവരെ ആദരിച്ചു. കെ.സി.സുരേഷ്, വി.എം.സുബ്രൻ, കലാഭവൻ ജയൻ, എൻ.വി.സുബ്രൻ, വി.വി.ബാബു, പി.ടി.സതീഷ് തുടങ്ങിയവർ സംസാരിച്ചു.