പെരിങ്ങോട്ടുകര: ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യരിൽ ഒരാളായ വിദ്യാനന്ദ സ്വാമികളുടെ സമാധി ദിനാചരണം നടത്തി. ശ്രീനാരായണ ആശ്രമത്തോട് ചേർന്നുള്ള സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. വൈകിട്ട് 4 മുതൽ പുറത്തൂരിൽ സ്വാമിയുടെ തറവാട്ട് വീട്ടുമുറ്റത്ത് (ആർക്കിടെക്ട് സി.വി.സന്തോഷിന്റെ വസതി) അനുസ്മരണം നടന്നു. മാദ്ധ്യമപ്രവർത്തകൻ കെ.എൻ.ഷാജി, എം.പി സുരേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. കെ.ആർ.സുരേഷ് ബാബു അദ്ധ്യക്ഷനായി. കെ.കെ.രാജേന്ദ്രബാബു, വി.ആർ.ബിജു, ബി.എ.ബെന്നി, പ്രതീഷ് തട്ടാംപറമ്പിൽ, ബോസ് കീഴുമായിൽ, ഇ.പി.കാർത്തികേയൻ എന്നിവർ സംസാരിച്ചു.