കോലഴി: എസ്.എൻ.ഡി.പി യോഗം കോലഴി പഞ്ചായത്തിലെ പോട്ടോർ, തിരൂർ, കുറ്റൂർ, പാമ്പൂർ, കൊട്ടെക്കാട്, കോലഴി ശാഖകളുടെ മേഖലാ നേതൃയോഗം കുറ്റൂർ ശാഖാമന്ദിരത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.വി.രഞ്ജിത്ത്, കൗൺസിലർ പി.വി.വിശ്വേശ്വരൻ എന്നിവർ സംസാരിച്ചു. കോലഴി മേഖലാ കമ്മിറ്റിയുടെ രക്ഷാധികാരിയായി ടി.ജി.ബാലൻ, ചെയർമാനായി എം.എൻ.രവി, വൈസ് ചെയർമാനായി രാജു കടവി, കൺവീനറായി കെ.ആർ.ശിവശങ്കരൻ, ജോയിന്റ് കൺവീനറായി കെ.ആർ.ഹരിദാസ് എന്നിവരെയും ശാഖകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗം എന്നിവരെയും മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.