foto

മണ്ണുത്തി: കേരള കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധനവിനെതിരെ എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ.ആദർശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ആൽവിൻ ഷാജി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു സത്യൻ, ജില്ലാ സെക്രട്ടറി അനസ് ജോസഫ്, കെ.എ.യു സംസ്ഥാന സബ് കമ്മിറ്റി കൺവീനർ ശ്രീജിത് എന്നിവർ സംസാരിച്ചു. ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ പരാതി സർവകലാശാല രജിസ്ട്രാർക്ക് നൽകി. വിഷയം ചർച്ച ചെയ്യാമെന്ന അധികൃതരുടെ ഉറപ്പ് കിട്ടിയെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.