bjp

തൃശൂർ: കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് കാളത്തോട് ഡിവിഷനിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററിനെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. കാളത്തോട് കൺവെൻഷൻ സെന്ററിനു സമീപം നടന്ന പ്രതിഷേധ ധർണ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൺവീനർ ഷിബു ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഇ.എം.ചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി നിമേഷ് പല്ലിശ്ശേരി, മണ്ഡലം ട്രഷറർ പ്രദീപ് സി.കെ.ബിന്ദു രമേശ്, പ്രീത ചന്ദ്രൻ, ജോമേഷ്, ഗിരീഷ് ചെറുവാറ എന്നിവർ സംസാരിച്ചു. സുജിത്ത്, ടി.എ.ജോസ് എന്നിവർ നേതൃത്വം നൽകി.