mizhivu-art-fair

ചാവക്കാട്: തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിലെ സ്‌കൂൾ കലാമേള മിഴിവ് 2025 ഓട്ടൻതുള്ളൽ കലാകാരനും റിട്ട. പൊലീസ് ഓഫീസറുമായ (സ്‌പെഷ്യൽ ബ്രാഞ്ച്) മണലൂർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ മധു അദ്ധ്യക്ഷയായി. സ്‌കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ, കോ-ഓർഡിനേറ്റർ ധന്യ ജയറാം, എം.ടി.എ മെമ്പർ എ.എസ്.നിഷി, സ്റ്റാഫ് സെക്രട്ടറി കെ.ബി.സബിത, എൻ.എ.അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.