കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ചാമക്കാല ബീച്ച് പാലസിന് സമീപത്തെ സ്ഥലത്ത് ഞായക്കാട്ട് ചന്ദ്രശേഖരനാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. ആയിരം ചെണ്ടുമല്ലി തൈകളാണ് നട്ട് പിടിപ്പിച്ചത്.
തൈകളും, വളവും പൂക്കൃഷി വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് നൽകിയത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ഫൽഗുണൻ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ കെ.എ.മേഘ, കൃഷി അസിസ്റ്റന്റ് വി.സി.സിജി, ഡോ.ഐശ്വര്യ, പി.എ.ജമാൽ തുടങ്ങിയവർ പങ്കെടുത്തു.