ചാലക്കുടി: കണ്ണമ്പുഴ മരത്തോമ്പിള്ളി റസിഡന്റ്‌സ് അസോസിയേഷൻ, ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ മാസം 30ന് നാദവൃന്ദ ഒരുക്കുന്ന 'ചിങ്ങനിലാവിൽ ഒന്നിച്ചോണം' പരിപാടി സംഘടിപ്പിക്കും. ചാലക്കുടി എസ്.എൻ.ജി ഹാളിൽ രാവിലെ 8.30 മുതൽ പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം എന്നിവ നടക്കും. വൈകിട്ട് 6.30ന് ഔസേപ്പച്ചൻ നയിക്കുന്ന ഗാനസന്ധ്യയുമുണ്ടാകും. ഇരുമത്സര വിജയികൾക്കും ക്യാഷ് അവാർഡും ഉപഹാരവും നൽകും. പങ്കെടുക്കാനും മറ്റു വിവരങ്ങൾക്കും ഫോൺ: 759389 7294. ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ, ജനറൽ കൺവീനർ വിവേക് വാസുദേവൻ, ട്രഷറർ അഡ്വ.എം.എൻ.അഖിശേൻ, രമ മണികണ്ഠൻ, വിജയൻ മൂഴിക്കൽ എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.