പുതുക്കാട്: വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ വിലയിരുത്തുന്നതിനും ഉചിതമായ തുടർനടപടികൾക്കുമായി പുതുക്കാട് മണ്ഡലം വൈദ്യുതി സുരക്ഷാ ജാഗ്രതാസമിതി രൂപീകരിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി.ജിനീഷ് എന്നിവർ പങ്കെടുത്തു. വൈദ്യുതി അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും നടപടിൾ സ്വീകരിക്കുന്നതിനും ജാഗ്രതാ സമിതി നേതൃത്വം നൽകും.
കെ.കെ.രാമചന്ദ്രൻ എം.എൽ.എ ചെയർമാനും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ ഷീജ ജോസ് കൺവീനറുമായി രൂപീകരിച്ച സമിതിയിൽ മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളാകും.