കുന്നംകുളം: ബി.ഡി.ജെ.എസ് കുന്നംകുളം നിയോജക മണ്ഡലം കൺവെൻഷനും ബി.ഡി.എം.എസ് കമ്മിറ്റി രൂപീകരണവും നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എ.സി.സുനിൽകുമാർ അദ്ധ്യക്ഷനായി. എ.എസ്.കൃഷ്ണദാസ്, ഷൈനി ശൈലജൻ, പി.എസ്.രാധാകൃഷ്ണൻ, പ്രമിത്ത് ദേവദാസ്, എ.ആർ. മുരളീധരൻ, പി.ആർ.വാസുദേവൻ, ടി.എം.ബിനു കടങ്ങോട്, ഉഷ ചെമ്മണ്ണൂർ, കെ.ആർ.റെജിൽ, ദിനേശ് പെരുമ്പിലാവ് എന്നിവർ പ്രസംഗിച്ചു. ശോഭന ലക്ഷ്മണൻ, മോഹനൻ കടങ്ങോട് എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു.