കൊടകര : എസ്.എൻ.ഡി.പി യോഗം കിഴക്കേ കോടാലി ശാഖാ വാർഷിക പൊതയോഗവും തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.ആർ.മോഹനൻ അദ്ധ്യക്ഷനായി. അശ്വിനി ദേവ് തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തി. എൻ.ബി.മോഹനൻ മുഖ്യാതിഥിയായി. യൂണിയൻ കൗൺസിലർ നന്ദകുമാർ മലപ്പുറം, കെ.എസ്.സൂരജ്, വനിതാസംഘം സെക്രട്ടറി സുമ ഷാജി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീരാജ്, ടി.ഡി.സുരേഷ്, പി.കെ.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്.സൂരജ് (പ്രസിഡന്റ്), ടി.ഡി.സുരേഷ് (സെക്രട്ടറി), കെ.പി.ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി.കെ.ഗോവിന്ദൻ (യൂണിയൻ പ്രതിനിധി).