pks
പി.കെ.എസ് സംസ്ഥാന കൺവെൻഷന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: റീജ്യണൽ തിയേറ്ററിൽ സെപ്തംബർ 26ന് നടക്കുന്ന പി.കെ.എസ് സംസ്ഥാന കൺവെൻഷന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ്, സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ഷാജൻ, ടി.കെ.വാസു, എം.ബാലാജി, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി.കെ.ശിവരാമൻ, വി.ആർ.ശാലിനി, സി.കെ.ഗിരിജ, കെ.വി.രാജേഷ്, അഡ്വ.പി.കെ.ബിന്ദു എന്നിവർ സംസാരിച്ചു. 501 അംഗ സംഘാടക സമിതിയും തെരഞ്ഞെടുത്തു. ചെയർമാൻ: പി.കെ.ഷാജൻ, കൺവീനർ: കെ.വി.രാജേഷ്, ട്രഷറർ: അനൂപ് ഡേവിസ് കാട.