collector

ചാലക്കുടി : അടിപ്പാത നിർമ്മാണം നടക്കുന്ന കൊരട്ടി ചിറങ്ങരയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പരിശോധനയ്‌ക്കെത്തി. ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു കളക്ടറുടെ അപ്രതീക്ഷിത വരവ്. തൃശൂർ റൂറൽ ജില്ലാ എസ്.പി: ബി.കൃഷ്ണകുമാറും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു. കോടതി നിർദ്ദേശപ്രകാരം മുരിങ്ങൂരിൽ നേരത്തെ കളക്ടർ എത്തിയിരുന്നു. എന്നാൽ സമയക്കുറവ് മൂലം ചിറങ്ങരയിലേക്ക് അന്ന് പോയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റ സന്ദർശനം. പഞ്ചായത്ത് പ്രസിഡന്റോ മറ്റു ജനപ്രതിനിധികളോ ആരും തന്നെ വിവരം അറിഞ്ഞിരുന്നില്ല.