photo

തൃപ്രയാർ: തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് നാളെ കൊടിയേറും. ആവണങ്ങാട്ട് കളരി അഡ്വ:എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റം നിർവഹിക്കും. തൃപ്രയാർ കിഴക്കേ നട സരയൂ തീരത്ത് നടക്കുന്ന ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ശശിധരൻ, കെ.സി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആർ.ദിനേശൻ, ശുഭ സുരേഷ് തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. പങ്കെടുക്കുന്ന ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ രജിസ്‌ട്രേഷനും ട്രാക്ക് നറുക്കെടുപ്പും സെപ്റ്റംബർ 1 ന് നടക്കും. വൈകീട്ട് 3മണിക്ക് നാട്ടിക പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ ക്ലബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് സംഘാടകസമിതി ജന.കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് അറിയിച്ചു.