photo

തൃശൂർ: അഞ്ചേരി ഹിൽഗാർഡൻസ് കമ്യൂണിറ്റി ഹാളിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഹിൽഗാർഡൻസ് ഓണാഘോഷ പരിപാടികൾക്ക് നാളെ രാവിലെ 10 ന് നടക്കുന്ന പൂക്കളമത്സരത്തോടെ തുടക്കമാകും. ഹിൽഗാർഡൻസ് വെൽഫെയർ അസോസിയേഷൻ ആൻഡ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷം. പായസം മത്സരങ്ങളും നടക്കും. 31ന് മൂന്നിന് ക്ലബ് പ്രസിഡന്റ് ഇ.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 13ന് വൈകീട്ട് ആറിന് നാടകം, ഫ്യൂഷൻ മ്യൂസിക്, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും. ലാഭവിഹിതത്തിൽ നിന്നും ഒരു പങ്ക് അനാഥാലയങ്ങൾ, വയോജനമന്ദിരം എന്നിവയ്ക്ക് കൈമാറും. വാർത്താസമ്മേളനത്തിൽ ഇ.ജെ. കുര്യൻ, ജോപ്പൻ പോൾ, ദീപു ചാൾസ്, നിയ അരുൺ, ടിറ്റോ അക്കര എന്നിവർ പങ്കെടുത്തു.