കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി പാലിയംതുരുത്ത് ശാഖ വിശേഷാൽ പൊതുയോഗവും 171 -ാമത് ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണവും നടന്നു. ജയന്തി ദിനമായ സെപ്തം: ഏഴിന് രാവിലെ ഒമ്പതിന് ഗുരുപൂജ, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം തുടങ്ങിയ ചടങ്ങോടെ ജയന്തി ആഘോഷിക്കും. വൈകീട്ട് കൊടുങ്ങല്ലൂർ യൂണിയന്റെ ഘോഷയാത്രയിൽ കുടുംബത്തോടെ പങ്കെടുക്കാൻ തീരുമാനിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമിതി ജോയിന്റ് സെക്രട്ടറിയുമായ ദിനിൽ മാധവ് ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് പി.എം.ആരോമൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗവും മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്ററുമായ ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.പി.വിനയൻ ആമുഖപ്രസംഗവും യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സമൽ രാജ് ജയന്തി സന്ദേശവും നൽകി. അജയഘോഷ്, എം.എസ്.വിനയകുമാർ, ഇ.എൻ.രാധാകൃഷ്ണൻ, പ്രസന്ന അറുമുഖൻ, സിന്ധു തമ്പി, രാജേഷ് വടക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ആഘോഷകമ്മിറ്റി ഭാരവാഹികൾ : പി.എം.ആരോമൽ, എം.എസ്.വിനയകുമാർ (രക്ഷാധികാരികൾ), കെ.എസ്.സുരഭി (ചെയർമാൻ), കെ.എസ്.സജീഷ് (വൈസ് ചെയർമാൻ), കെ.പി.വിനയൻ (കൺവീനർ), പ്രസന്ന അറുമുഖൻ (ജോ. കൺവീനർ).