ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിക്കുന്ന 171-ാം ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി സന്ദേശ പ്രചാരണ വാഹനജാഥ ആരംഭിച്ചു. സൗത്ത് ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഫ്‌ളാഗ് ഓഫ് ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ മാരായ സി.ജി.അനിൽകുമാർ, അനിൽ തോട്ടവീഥി, പി.ആർ.മോഹനൻ, ടി.വി.ഭഗി, പി.എം.മോഹൻദാസ്, വനിതാസംഘം യൂണിയൻ സെക്രട്ടറി അജിത നാരായണൻ, ജോ. സെക്രട്ടറി ലത ബാലൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എ.കെ.ഗംഗാധരൻ, സെക്രട്ടറി പി.സി.മനോജ് തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിവസത്തെ പ്രചരണ ജാഥയാണ് നടക്കുന്നത്. ജാഥാ ക്യാപ്ടൻ കൂടിയായ കെ.എ.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി.