inauguration
1

മാള : ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സംയുക്താഭിമുഖ്യത്തിൽ നടന്ന രണ്ടു ദിവസത്തെ 'ആടിയുലഞ്ഞോണ' സമാപിച്ചു. ചെയർമാൻ സാനി എടാട്ടുകാരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂക്കളം, മലയാളിമങ്ക, മാവേലിത്തമ്പുരാൻ മത്സരങ്ങളിൽ പോളിടെക്‌നിക് കോളേജ് ഓവറാൾ കിരീടം നേടി. മെഗാ തിരുവാതിര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ, ഘോഷയാത്ര, ഓണസദ്യ തുടങ്ങിയ പരിപാടികൾ നടന്നു.