ആളൂർ: ശ്രീനാരായണ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര കാരിക്കടവ് ഉന്നതി നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ജിഷ ബാബു ഉദ്ഘാടനം ചെയ്തു. എം.സ്മിത അദ്ധ്യക്ഷയായി. ചടങ്ങിൽ ഊരു മൂപ്പനെ ആദരിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ആർ.പ്രവീൺ, അദ്ധ്യാപിക സ്മിത പി.ഫ്രാൻസിസ്, പ്രോഗ്രാം ഓഫീസർ അഞ്ജു രാജൻ എന്നിവർ സംസാരിച്ചു.