inauguration
1

മാള: മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം
'കാഹളം 2 കെ.25' വർണ്ണാഭമായി. സി.ഇ.ഒ. പ്രൊഫ. ജോർജ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. അക്കാഡമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ജോമോൾ, വിവിധ കോളേജുകളുടെ പ്രിൻസിപ്പൽമാർ എന്നിവർ പ്രസംഗിച്ചു.
60 പെൺകുട്ടികളുടെ തിരുവാതിര, വടംവലി, പൂക്കള മത്സരം, ഓണപ്പാട്ട്, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന് നിറം പകർന്നു. പൂക്കള മത്സരത്തിൽ പോളിടെക്‌നിക് കോളേജിന് ഒന്നാം സ്ഥാനം, വിദ്യാർത്ഥികളുടെ ഓണപ്പാട്ടിൽ ആർട്‌സ് കോളേജിനും സ്റ്റാഫ് വിഭാഗത്തിൽ ഫാർമസി കോളേജിനും ഒന്നാം സ്ഥാനം ലഭിച്ചു.