meeting

കോടശ്ശേരി: ഗുരുധർമ്മ പ്രചരണ സഭ ചായ്പൻകുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മചര്യാ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.വി.അശോകൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ടി.പി.ജയപ്രകാശ്, ട്രഷറർ കെ.കെ.ശിവൻ എന്നിവർ സംസാരിച്ചു.