മറ്റത്തൂർ: പഞ്ചായത്തിൽ മാങ്കുറ്റിപ്പാടത്ത് നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, ജെനീഷ് പി. ജോസ്, ഇ.കെ.സദാശിവൻ, ദിവ്യ ഗോപിനാഥ്, എം.ആർ.രഞ്ജിത്ത്, ടി.കെ.അസൈൻ, സജിത രാജീവൻ, ഷന്റോ കൈതാരത്ത്, സനില ഉണ്ണിക്കൃഷ്ണൻ, ഷെയ്ബി സജി, പി.എസ്.പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യ സംസ്‌കരണം, ഹരിത കർമ്മ സേനാ പ്രവർത്തനങ്ങൾ എന്നിവയിൽ മറ്റത്തൂർ പഞ്ചായത്ത് നേടിയ നേട്ടങ്ങളെ മന്ത്രി അഭിനന്ദിച്ചു. പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 90 ലക്ഷത്തിലധികം രൂപ ചെലവിലാണ് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചത്. നിർമ്മിതി കേന്ദ്രം വഴി 55 ലക്ഷം രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ബാക്കി തുകയ്ക്ക് ഫർണസ് ചേംബർ എന്നിവയും സജ്ജമാക്കിയാണ് ക്രിമിറ്റോറിയം യാഥാർത്ഥ്യമാക്കിയത്.