കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലൈഫ് സ്‌റ്റൈയിൽ ഫിറ്റ്‌നസ്സ് ക്ലബ് ഓണാഘോഷത്തോടനുബന്ധിച്ച് 12 അടി വലുപ്പത്തിൽ ഓണക്കളം തീർത്തു. വെയിറ്റ് ഡിസ്‌ക്, ഡമ്പൽ, ബാർബൽ, കെറ്റിൽ ബെൽ, ബാറ്റിൽ റോപ് തുടങ്ങി 17 തരം ജിം ഉപകരണങ്ങൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഫിറ്റ്‌നസ് ക്ലബ്ബ് മെമ്പർ കൂടിയായ ഡാവിഞ്ചി സുരേഷാണ് ഒരു മണിക്കൂർ കൊണ്ട് കളം രൂപപ്പെടുത്തിയത്. ഫിറ്റ്‌നസ് സെന്റർ ഉടമ നെഷർബാനും ഭാര്യ സെലിനും ട്രൈനർമാരായ കണ്ണൻ, ജിഷ്ണു , വിവേക്,വസീം തുടങ്ങിയവരും മെമ്പർമാർ ആയ സൻജ്ജയ്, ജിഷാൻ, ഹാദി തുടങ്ങിയവരും സഹായത്തിനായി സുരേഷിനൊപ്പം ഉണ്ടായിരുന്നു.