ചാലക്കുടി : ഫോട്ടോഗ്രഫി രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ജോയ് കല്ലിങ്ങലിനെ ആൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ മേഖലാ കമ്മിറ്റി ആദരിച്ചു. വ്യാപാര ഭവനിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ സുവർണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിയുടെ ഉപഹാരം എം.എൽ.എ, ജോയ് പൊന്നമ്പിളിക്ക് സമ്മാനിച്ചു. മേഖലാ പ്രസിഡന്റ് ജോസ് ചുള്ളിയാടൻ അദ്ധ്യക്ഷനായി. കാരുണ്യ പ്രവൃത്തികളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ നിർവഹിച്ചു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. വേൾഡ് ഏഷ്യ, ഡൽഹിയിൽ നടത്തിയ ഫോട്ടേഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഗ്രീന ജോയിയെ എ.കെ.പി.എ ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ പുരസ്‌കാരം നൽകി ആദരിച്ചു. സി.ജി.ടൈറ്റസ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, ലിജോ ജോസഫ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, മുൻ ഗുരുവായൂർ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, സുനിൽ ബ്ലാക്ക് സ്റ്റോൺ, പി.വി.ശിവാനന്ദൻ, ഭരിത പ്രതാപ്, വി.ജെ.ജോജി എന്നിവർ പ്രസംഗിച്ചു.