കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ചുള്ള ചതയ പൂക്കള മത്സരം നടന്നു. യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് യുണിയൻ പ്രസിഡന്റ് കെ.എസ്.ശിവറാം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബി റാം ഭദ്രദീപം തെളിച്ചു.
സെക്രട്ടറി സമൽ രാജ്, യൂണിയൻ കൺവീനറും യോഗം കൗൺസിലറുമായ പി.കെ.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനിൽ മാധവ് സംഘടനാ സന്ദേശം നൽകി. എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ഡിൽഷൻ കൊട്ടേക്കാട്, ജോളി ഡിൽഷൻ, ഗീതാ സത്യൻ, ഷിയാ വിക്രമാദിത്യൻ, കെ.എ.അനീഷ് എന്നിവർ സംസാരിച്ചു. 18 ഓളം ശാഖകൾ പൂക്കളമത്സരത്തിൽ പങ്കെടുത്തു. പനങ്ങാട് ശാഖ ഒന്നാം സമ്മാനം കരസ്ഥമാക്കി.
പൊയ്യ ശാഖ രണ്ടാം സമ്മാനവും ആമണ്ടൂർ ശാഖ മൂന്നാം സമ്മാനവും നേടി. വിജയികൾക്ക് ജയന്തി ദിന ഘോഷയാത്ര സമാപന സമ്മേളനത്തിൽ കാഷ് പ്രൈസും, മൊമെന്റോയും വിതരണം ചെയ്യും. അജയഘോഷ്, അനിൽ കുമാർ, സായൂജ്, കെ.ഡി.പ്രദീപ്, സിജോയ്, വിമൽ, സായൂജ്, അൽജിത്ത്, രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി.