അതിരപ്പിള്ളി: അതിരപ്പിള്ളി പഞ്ചായത്ത് പുളിയിലപ്പാറയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിനായി പഞ്ചായത്ത് അതിർത്തിയിൽ ഹരിത ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജനങ്ങൾ കൂടി ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 1.20 ലക്ഷം രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചത്. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ, കെ.എം.ജയചന്ദ്രൻ, ആതിര ദേവരാജൻ, അഷിത രമേഷ്, പി.വി.ആനന്ദൻ, കെ.എം.പ്രീതി തുടങ്ങിയവർ സംസാരിച്ചു.