a-n-shamseer

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. രേഖാമൂലമോ, വാക്കാലോ കോൺഗ്രസ് അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചാൽ അനുബന്ധ നടപടികൾ സ്വീകരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ അവധി അപേക്ഷ നൽകിയിട്ടില്ല. ജനപ്രതിനിധികൾ മാന്യമായി പെരുമാറണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഷാഫിക്കെതിരെയുള്ള പ്രതിഷേധത്തിൽ പ്രതിഷേധക്കാരോട് അതേരീതിയിൽ പ്രതികരിക്കരുത്. ജനപ്രതിനിധികൾ പക്വത കാണിക്കണമെന്നും സ്പീക്കർ പറഞ്ഞു.