കൊടുങ്ങല്ലൂർ : ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി /എസ്.ടി, ഓർഗനൈസേഷൻസ് തൃശൂർ ജില്ലാ കമ്മിറ്റി കൊടുങ്ങല്ലൂരിൽ നടത്തിയ 162മത് മഹാത്മാ അയ്യൻകാളി ജന്മവാർഷിക ദിനാചരണം അഡ്വ:വി.ആർ.സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയിത്തത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിൽ നിന്ന് അധ:സ്ഥിത പിന്നാക്ക ജനതയെ കാർഷിക, വിദ്യാഭ്യാസ അവകാശ, വഴിനടപ്പ്, സമരങ്ങളിലൂടെ മുന്നോട്ട് നയിച്ച നവോത്ഥാന നായകനായിരുന്നു മഹാത്മാ അയ്യൻകാളിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സന്തോഷ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശർമിള സുമേഷ്, വേണു വെണ്ണറ, കെ.എ.രമേശൻ എന്നിവർ പ്രസംഗിച്ചു. സുമതി ബാബുക്കുട്ടൻ, ശോഭന പ്രകാശൻ, അംബിക സജീവൻ തുടങ്ങിയവരും പങ്കെടുത്തു.