nes

തൃപ്രയാർ: എൻ.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഓണാഘോഷം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: വി.കെ.രാജു ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശിവൻ കണ്ണോളി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എൻ.സി.അനീജ, വി. ശശിധരൻ, എം.വി.ലതിമോൾ, ലജിന, സ്മിത, സുഷമ എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപികമാരുടെ തിരുവാതിരക്കളി, വിദ്യാർത്ഥികളുടെ പൂക്കള മത്സരം, വടംവലി, ഉറിയടി മത്സരം എന്നിവയും നടന്നു. മത്സര വിജയികൾക്ക് വി.കെ.രാജു ട്രോഫികൾ വിതരണം ചെയ്തു.