പുതുക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റി രോഗികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.തങ്കം അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, സെബി കൊടിയൻ, ഡോ. സജീവ് പാലിശ്ശേരി, ജോസ് തെക്കേത്തല, ഡോ.സി.എൻ.നളിനി, എം.രാമകൃഷ്ണൻ, ഡോ.നളിനി, ഡോ.രവീന്ദ്രൻ, ഡോ.എം.ജി രാമചന്ദ്രൻ, വൈസ് മാൻ ക്ലബ്, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.