1
1

വടക്കാഞ്ചേരി : പൂർവ വിദ്യാർത്ഥിയുടെ ഓണസമ്മാനമായി പഠിച്ച സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണക്കോടി. ജീവകാരുണ്യ പ്രവർത്തകൻ ഡോ:ഐശ്വര്യ സുരേഷാണ് വടക്കാഞ്ചേരി ഗവ: ബോയ്‌സ് ഹൈസ്‌കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസിലെയും കുട്ടികൾക്ക് ഓണക്കോടി നൽകിയത്. സ്‌കൂളിനാവശ്യമായ സൗണ്ട് സിസ്റ്റവും നൽകി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗായിക വി.വി.പ്രസന്ന, കേണൽ രഞ്ജിത്ത്, സാമൂഹ്യപ്രവർത്തകൻ പ്രദീപ് കണ്ണൻ മുഖ്യാതിഥികളായി. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. എ.കെ.സതീഷ് കുമാർ, അജിത് കുമാർ മല്ലയ്യ, സുനിത ജോൺ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സി.വി.മുഹമ്മദ് ബഷീർ, സി.ആർ.നിഷാദ്, അഡ്വ :എൻ.എസ്.മനോജ്, സജിനി ജിപ്‌സൺ, ലതീഷ് ആർ.നാഥ്, കെ.കെ.സ്വപ്ന, കെ.സി.ശ്രീവത്സൻ, റേച്ചൽ പോൾ തുടങ്ങിയവർ സംസാരിച്ചു.