photo

തൃശൂർ: മിശ്ര വിവാഹിതർക്ക് നൽകുന്ന ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തണമെന്ന് കേരള ദളിത് ഫ്രണ്ട് ( ജേക്കബ് ) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. കേരള ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വാസു കാരാട് അദ്ധ്യക്ഷത വഹിച്ചു. പി.എം ഏലിയാസ്, സോമൻ കൊളപ്പാറ,പി.പി ജെയിംസ്, കെ.ആർ. സുനിൽ കുമാർ, സലിം പുല്ലടി, തോമസ് പീറ്റർ, കുമാരി കൃഷണൻകുട്ടി, സി.എം. ബാലസുന്ദരൻ, അജി എം.സി,അനീഷ്.സി.ടി, സുരേഷ് കുമാർ.എ. ടി.സാമോൻ. കെ,അനീഷ് , കെ.പി.തങ്കമണി, വിജിഷ.സി.കെ,പ്രഭീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.