inauguration
1

മാള : കൺസ്യൂമർ ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഓണച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം.വത്സൻ ആദ്യവിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗം കെ.വി.ഡേവിസ് അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.എസ്.സനുഷ, എൻ.കെ.ഡേവീസ്, കെ.കെ.പരമു, രേഖ അനിൽകുമാർ, നൗഫിയ നൗഷാദ് എന്നിവർ പങ്കെടുത്തു.ഒന്നാം തീയതി മുതൽ നേന്ത്രക്കായയും മൂന്നാം തീയതി മുതൽ പഴം - പച്ചക്കറികളുടെയും വിൽപ്പനയാരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.