മാള : മാള എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ 171ാമത് ഗുരുദേവ ജയന്തിയും ചതയദിനവും സെപ്തം.7ന് ആഘോഷിക്കും. ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് ഘോഷയാത്ര. ശേഷം സാംസ്‌കാരിക സമ്മേളനം യോഗം കൗൺസിലർ പി.കെ.പ്രസന്നൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.കെ.സാബു അദ്ധ്യക്ഷനാകും. സെക്രട്ടറി സി.ഡി.ശ്രീലാൽ ആമുഖപ്രസംഗം നടത്തും. യൂത്ത് മൂവ്‌മെന്റ് ജില്ലാ രക്ഷാധികാരി സജീവ് കുമാർ കല്ലട സമ്മാനദാനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, സാജൻ കൊടിയൻ, ഡെയ്‌സി തോമസ്, പി.വി.വിനോദ്, യൂണിയൻ കൗൺസിലർമാരായ പി.ബി.സഹദേവൻ, കെ.ജി.അനിൽ, സുബ്രൻ ആലമറ്റം എന്നിവരും ജയരാജ് വാക്കയിൽ, രതീഷ് ശാന്തി, ബിനീഷ് ശാന്തി, ഇന്ദിരാ സുബ്രഹ്മണ്യൻ, മിനി പണ്ടാല, സനീഷ് നാരായണൻ, അമൽ അതിയാരത്ത്, ഡോ.ഷിബു പണ്ടാല, ടി.പി.ബാലകൃഷ്ണൻ, രജീഷ് മാരിക്കൽ എന്നിവർ പ്രസംഗിക്കും. ആറായിരത്തോളം ശ്രീനാരായണീയരുടെ പങ്കാളിത്തത്തോടെ ഘോഷയാത്ര നടക്കും. യൂണിയനിൽ വിവിധ ശാഖകളിൽ പ്രാർത്ഥന, ഗുരുപൂജ, പ്രഭാഷണം, അന്നദാനം എന്നിവയുണ്ടാകുമെന്ന് വാർത്താസമ്മേളനത്തിൽ മാള യൂണിയൻ പ്രസിഡന്റ് പി.കെ.സാബു, സെക്രട്ടറി സി.ഡി.ശ്രീലാൽ, ഫിനാൻസ് സെക്രട്ടറി എ.പി.ബാലൻ, വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ എന്നിവർ അറിയിച്ചു.