കൊടുങ്ങല്ലൂർ: വിശ്വകർമ്മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കയ്പമംഗലം ശാഖ പൊതുയോഗം ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ പ്രസിഡന്റ് എ.എൻ. സോമനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.കെ. സുന്ദർ രാജൻ അദ്ധ്യക്ഷനായി. എ.ആർ. സുബ്രഹ്മണ്യൻ സംസാരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വകർമ്മ ദിന ഘോഷയാത്രയിൽ ശാഖയിലെ മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. അംഗത്വ കാർഡ് വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. താലൂക്ക് സെക്രട്ടറി ടി.ബി. സുരേഷ് ബാബു വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ ശാഖ ഭാരവാഹികളായി കെ.കെ. രാധാകൃഷ്ണൻ ( രക്ഷാധികാരി), കെ.കെ. സുന്ദർ രാജൻ (പ്രസിഡന്റ്), വി. രഞ്ജിത് വിജയ് (വൈസ് പ്രസിഡന്റ്), കെ.കെ. സുഗതൻ (സെക്രട്ടറി), എൻ.കെ. സജീവൻ (ജോ. സെക്രട്ടറി) കെ.വി. ദേവദാസ് (ഖജാൻജി), താലൂക്ക് പ്രതിനിധികളായി ടി.കെ. ബാബു, കെ.കെ. മനോജ് കുമാർ, എക്‌സിക്യൂട്ടിവ് അംഗങ്ങളായി എൻ.കെ. രാധാകൃഷ്ണൻ, സത്യൻ, കെ.ടി. സുധീന്ദ്ര രാജ്, പ്രഭാകരൻ, ഷാജി എന്നിവരടങ്ങുന്ന പതിമൂന്ന് അംഗ കമ്മിറ്റിയേയും മഹിള സംഘത്തിന്റെ കോഡിനേറ്ററായി ജിജി ദേവദാസിനേയും തെരഞ്ഞെടുത്തു.