കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി അഴീക്കോട് ജെട്ടി ശാഖയിൽ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷകമ്മിറ്റി രൂപീകരണം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ഡി.വിക്രമാദിത്യൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് കെ.എൻ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഇ.എ.ദിനേശൻ, യൂത്ത് മൂവ്‌മെന്റ് കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി സമൽരാജ്, കമ്മിറ്റിയംഗം അജയഘോഷ് എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ നടത്തുന്ന ശ്രീനാരായണ സ്‌കോളർഷിപ്പിന്റെ മനീഷ വിസ്ഡം മൂന്നാംഘട്ട ചോദ്യാവലി ശാഖയിലെ എസ്.എൻ.പി.സി കോ ഓർഡിനേറ്ററായ സുഷമ സതീശന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം കെ.ഡി.വിക്രമാദിത്യൻ കൈമാറി. കെ.എം.ശിശുപാലൻ (രക്ഷാധികാരി), എം.എസ്.സുമോദ് (ചെയർമാൻ), ഇ.എ.ദിനേശൻ (കൺവീനർ) എന്നിവരടങ്ങുന്ന ആഘോഷകമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏഴിന് രാവിലെ ഒമ്പതിന് ഗുരുപൂജ, അർച്ചന, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകളും വൈകീട്ട് കൊടുങ്ങല്ലൂരിൽ നടക്കുന്ന ഘോഷയാത്രയിൽ കൂടുതൽപേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.