gurusree

പുല്ലൂറ്റ്: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ ഓണം വർണ്ണപ്പകിട്ടോടെ ആഘോഷിച്ചു. ഫാഷൻ ഷോയും,ഓണപ്പാട്ടുകളും, കൈകൊട്ടിക്കളിയും കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി. മാവേലിയും വാമനനും പുലിക്കളിയും ആഘോഷത്തിന് മാറ്റു കൂട്ടി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും വടം വലി മത്സരവും നടന്നു. പ്രിൻസിപ്പൽ കെ. ജി. ഷൈനി ,വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ, സ്റ്റാഫ് സെക്രട്ടറി വി.പി.സുമം എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.