പാവറട്ടി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) ചാവക്കാട് ഉപജില്ലാ കമ്മിറ്റി ' മാറിയ പാഠ പുസ്തകങ്ങളും മാറേണ്ട അദ്ധ്യാപകരും' എന്ന ശീർഷകത്തിൽ ഐ.ടി ശിൽപ്പശാല സംഘടിപ്പിച്ചു. ' കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് മുഹ്‌സിൻ പാടൂർ ഉദ്ഘാടനം ചെയ്തു. 'ജനറേറ്റീവ് എ.ഐ. ടൂളുകൾ അദ്ധ്യാപനത്തിൽ' എന്ന വിഷയത്തിൽ പാഠ പുസ്തക നിർമ്മാണ കമ്മിറ്റി അംഗവുമായ ഗഫൂർ അറ്റൂർ ക്ലാസിന് നേതൃത്വം നൽകി. അൻസാർ മാസ്റ്റർ വടക്കാഞ്ചേരി ക്ലാസ് നടത്തി. ശിൽപ്പശാലയുടെ രണ്ടാം ഘട്ടം നവംബറിൽ നടക്കും. എം കെ സലാഹുദ്ദീൻ, കെ എ ശബ്‌ന, എം.വി.കാമിൽ, ഡോ: അനീസ് ഹുദവി, എ.ഹാരിസ്, എം.കെ.നിയാസ് എന്നിവർ സംസാരിച്ചു.