fishing-village-project

ചാവക്കാട് : പുന്നയൂർ എടക്കഴിയൂരിൽ സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. സുസ്ഥിരവും ഉത്തരവാദിത്ത പൂർണവുമായ വികസന പ്രക്രിയയിലൂടെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന. മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികൾ വിതരണം ചെയ്യുന്നതിനായി 577 ലക്ഷം രൂപയുടെ പദ്ധതിയാണ് ഗ്രാമത്തിൽ നടപ്പാക്കുന്നത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സുഹറ ബക്കർ, പി.ഐ.ഷെയ്ക്ക് പരീത്, എസ്.ഷിഹാബ്, എം.കെ.അറഫത്ത്, കെ.ബി.ഫസലുദ്ദീൻ, ഷംസു അമ്പലത്ത്, എം.കുഞ്ഞുമുഹമ്മദ്, ഉഷ രവി, ടി.വി.ജാബിർ, അബ്ദുൾ മജീദ് പോത്തന്നൂരാൻ എന്നിവർ സംസാരിച്ചു.