തൃശൂർ : 15 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ കരുളായി വില്ലേജിൽ മുഹമ്മദ് ഹബീബ് റഹ്മാനെ (33 ) അറസ്റ്റ് ചെയ്തു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, തൃശൂർ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ്, തൃശൂർ എക്‌സൈസ് റേഞ്ച് പാർട്ടി, തൃശൂർ റെയിൽവേ ക്രൈം ഇന്റലിജന്റ്‌സ് ബ്യൂറോ, തൃശൂർ പൊലീസ് ഡാൻസാഫ് എന്നിവർ സംയുക്തമായി തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും ഗ്രാമിന് 3,000 രൂപ വാങ്ങി ഗ്രാമിന് 10,000 രൂപയ്ക്ക് മലപ്പുറത്തും തൃശൂരും വിൽക്കുകയാണ് ചെയ്തിരുന്നത്.