inauguration

പുത്തൻചിറ: പുത്തൻ ചിറയിൽ നവീകരിച്ച ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 46 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം. 400ലധികം കളിക്കളങ്ങളും സ്റ്റേഡിയങ്ങളും കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നിർമ്മിക്കാനായതായി മന്ത്രി വ്യക്തമാക്കി.വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, ഓപ്പൺ ജിം സൗകര്യം തുടങ്ങിയ പദ്ധതികളും ഉടൻ പൂർത്തിയാകും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരൻ, വിവിധ കമ്മിറ്റി ചെയർപേഴ്‌സൺമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.