മാള: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കേരളമാണെന്നും കായിക മേഖലയിൽ സംസ്ഥാനം മാതൃകയായിത്തീർന്നെന്നും മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു. മാള പഞ്ചായത്ത് വലിയപറമ്പ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ആർ. സുനിൽകുമാർ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ഗാലറി, ടോയ്‌ലറ്റ്‌ചെയ്ഞ്ച് റൂം, ഫെൻസിംഗ്, സ്‌പോർട്‌സ് ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കും.